Friday, December 26, 2014

യൂദാസ്................................

എല്ലാവരും പറയുന്നു 
അയാൾ തൂങ്ങി മരിച്ചെന്ന്..
അയാൾ പശ്ചാത്തപിച്ചില്ലെന്ന്..
അയാൾ ഒറ്റിക്കൊടുത്തെന്ന്..
അയാൾ... യൂദാസ്..
യൂദാസ്.. നീ വിഷമിക്കേണ്ട.
നിന്നെ കുറ്റം വിധിക്കുന്നവർ
ദിവസം നാലുനേരം തെറ്റ് ചെയ്യുകയും
അഞ്ചു നേരം പശ്ചാത്തപിക്കുകയും
ചെയ്യുന്നവരാണ്.
അവർ എന്നും അത് തന്നെ ചെയ്യും..
നീതിമാന്മാർ..
നീ അവരോടു പോറുത്തെക്കൂ...
ഒന്ന് കൂടി നീ അറിയൂ..
നീ തൂങ്ങിമരിചില്ലായിരുന്നെങ്കിൽ,
നീ പശ്ചാത്തപിചിരുന്നെങ്കിൽ,
ലോകം കീഴ്മേൽ മറിയുമായിരുന്നില്ല.
ഈ നീതിമാന്മാർ
വീണ്ടും കുറ്റം വിധിച്ച്
നിന്നെ തൂക്കിക്കൊല്ലുമായിരുന്നു..
പ്രീയപെട്ട യൂദാസ്
ആരറിഞ്ഞു
നിന്റെ അവസാന ശ്വാസമായിരുന്നു
നിന്റെ പ്രയശ്ചിത്തമെന്ന്

1 comment:

  1. മൂന്നു ദിവസം കൂടി കാത്തിരുന്നെങ്കിൽ തോമസിനെക്കൾ മുമ്പ് നിനക്ക് ആ വിലാവിൽ വിരൽ ഇടാമായിരുന്നു...

    ReplyDelete