Friday, December 26, 2014

ആത്മാക്കള്‍ പറഞ്ഞത്

പള്ളിമണിയുടെ മുഴക്കത്തോടൊപ്പം 
കല്ലറയുടെ ഇരുട്ടിലെക്കാണ്
ശവപ്പെട്ടികൾ യാത്ര പോയിരുന്നത്.
ഇത്രയും ഞാൻ കണ്ടത്..
ആത്മാക്കൾ പറഞ്ഞത്രേ
കല്ലറയിൽ വെളിച്ചമുണ്ടെന്ന്.
അവിടെ ചീട്ടുകളി കൂട്ടങ്ങൾ ഉണ്ടത്രേ.
ഗായകരും നൃത്തകരും ഉണ്ടത്രേ.
കവികളും നിരൂപകരും ഉണ്ടത്രേ.
പണമില്ലാത്തതിനാൽ തന്നെ
അവിടെയാണത്രേ മനുഷ്യരുള്ളത്

3 comments:

  1. പള്ളിമണിയുടെ മുഴക്കത്തോടൊപ്പം കല്ലറയുടെ ഇരുട്ടിലെക്കാണ്
    ശവപ്പെട്ടികൾ യാത്ര പോയിരുന്നത്...
    പള്ളിമണിയുടെ താളത്തിനൊപ്പം വരിവരിയായി മാർച്ചു ചെയ്തു പോകുന്ന ശവപ്പെട്ടികൾ.. അങ്ങനെ ഒരു ചിത്രമാണ്‌ തോന്നിയത്..

    ReplyDelete